ഇന്ത്യയിലെ 44 ലോക പൈതൃക കേന്ദ്രങ്ങൾ
വനങ്ങളും പർവതങ്ങളും തടാകങ്ങളും മരുഭൂമികളും സ്മാരകങ്ങളും കെട്ടിടങ്ങളും നഗരങ്ങളും വരെ ഈ പട്ടികയിൽ ഉൾപ്പെടാം
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ (UNESCO), ലോകമെമ്പാടുമുള്ള സാംസ്കാരികമായോ ചരിത്രപരമായോ ശാസ്ത്രീയപരമായോ വളരെ പ്രാധാന്യമുള്ളതും, മനുഷ്യരാശിക്ക് മൊത്തത്തിൽ അസാധാരണമായ മൂല്യമുള്ളതുമായി കണക്കാക്കപ്പെടുന്നതുമായ സ്ഥലങ്ങൾക്കോ പ്രദേശങ്ങൾക്കോ നൽകുന്ന അംഗീകാരമാണ് ലോക പൈതൃക കേന്ദ്രങ്ങൾ (World Heritage Sites).
ഈ സ്ഥലങ്ങൾ ഭാവി തലമുറകൾക്കായി സംരക്ഷിക്കപ്പെടേണ്ടവയാണെന്ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തീരുമാനിക്കുകയും, അവയെ ഔദ്യോഗികമായി ലോക പൈതൃക പട്ടികയിൽ (World Heritage List) ഉൾപ്പെടുത്തുകയും ചെയ്യുന്നു. വനങ്ങളും പർവതങ്ങളും തടാകങ്ങളും മരുഭൂമികളും സ്മാരകങ്ങളും കെട്ടിടങ്ങളും നഗരങ്ങളും വരെ ഈ പട്ടികയിൽ ഉൾപ്പെടാം.
ഇന്ത്യയിൽ ആകെ 44 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുണ്ട്. ഇതിൽ 36 എണ്ണം സാംസ്കാരിക പ്രാധാന്യമുള്ളവയും, 7 എണ്ണം പ്രകൃതിദത്തമായവയും, 1 എണ്ണം (ഖാങ്ചെൻഡ്‌സോംഗ നാഷണൽ പാർക്ക്) സാംസ്കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യം ഉള്ള (Mixed Site) കേന്ദ്രവുമാണ്.
ഇന്ത്യയിലെ 44 ലോക പൈതൃക കേന്ദ്രങ്ങൾ:
സാംസ്കാരിക കേന്ദ്രങ്ങൾ (Cultural Sites):
1. താജ്മഹൽ (ഉത്തർപ്രദേശ്)
2. ആഗ്ര കോട്ട (ഉത്തർപ്രദേശ്)
3. അജന്താ ഗുഹകൾ (മഹാരാഷ്ട്ര)
4. എല്ലോറ ഗുഹകൾ (മഹാരാഷ്ട്ര)
5. കൊണാർക്ക് സൂര്യക്ഷേത്രം (ഒഡീഷ)
6. മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം (തമിഴ്നാട്)
7. ഖജുരാഹോ സ്മാരകങ്ങളുടെ കൂട്ടം (മധ്യപ്രദേശ്)
8. ഹംപിയിലെ സ്മാരകങ്ങളുടെ കൂട്ടം (കർണാടക)
9. ഫത്തേപൂർ സിക്രി (ഉത്തർപ്രദേശ്)
10. ഗോവയിലെ പള്ളികളും മഠങ്ങളും (ഗോവ)
11. ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങൾ (തമിഴ്നാട്)
12. പട്ടടക്കലിലെ സ്മാരകങ്ങളുടെ കൂട്ടം (കർണാടക)
13. എലിഫന്റാ ഗുഹകൾ (മഹാരാഷ്ട്ര)
14. സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ (മധ്യപ്രദേശ്)
15. ഹുമയൂണിന്റെ ശവകുടീരം, ഡൽഹി (ഡൽഹി)
16. കുത്തബ് മിനാറും അതിന്റെ സ്മാരകങ്ങളും, ഡൽഹി (ഡൽഹി)
17. ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ (Mountain Railways of India)
18. മഹാബോധി ക്ഷേത്ര സമുച്ചയം, ബോധ് ഗയ (ബിഹാർ)
19. ഭീംബേദ്കയിലെ ശിലാഗൃഹങ്ങൾ (മധ്യപ്രദേശ്)
20. ചത്രപതി ശിവജി ടെർമിനസ് (മഹാരാഷ്ട്ര)
21. ചമ്പാനേർ-പാവഗഡ് പുരാവസ്തു ഉദ്യാനം (ഗുജറാത്ത്)
22. ചെങ്കോട്ട സമുച്ചയം (ഡൽഹി)
23. ജന്തർ മന്തർ, ജയ്പൂർ (രാജസ്ഥാൻ)
24. രാജസ്ഥാനിലെ കുന്നിൻ കോട്ടകൾ (Hill Forts of Rajasthan)
25. റാണി-കി-വാവ് (ഗുജറാത്ത്)
26. നളന്ദാ മഹാവീരയുടെ പുരാവസ്തു കേന്ദ്രം (ബിഹാർ)
27. ലീ കോർബ്യൂസിയറുടെ വാസ്തുവിദ്യാ സൃഷ്ടികൾ (ചണ്ഡിഗഡ്)
28. അഹമ്മദാബാദ് ചരിത്ര നഗരം (ഗുജറാത്ത്)
29. മുംബൈയിലെ വിക്ടോറിയൻ ഗോത്തിക്, ആർട്ട് ഡെക്കോ നിർമിതികൾ (മഹാരാഷ്ട്ര)
30. ജയ്പൂർ നഗരം (രാജസ്ഥാൻ)
31. കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം (തെലങ്കാന)
32. ധോളവീര: ഒരു ഹാരപ്പൻ നഗരം (ഗുജറാത്ത്)
33. ശാന്തിനികേതൻ (പശ്ചിമ ബംഗാൾ)
34. ഹൊയ്‌സാലയുടെ വിശുദ്ധ നിർമിതികൾ (കർണാടക)
35. മോയിഡാമുകൾ – അഹോം രാജവംശത്തിന്റെ ശ്മശാന സമ്പ്രദായം (അസം)
36. മറാഠ സൈനിക ഭൂപ്രദേശങ്ങൾ (Maratha Military Landscapes) (മഹാരാഷ്ട്ര)
പ്രകൃതിദത്ത കേന്ദ്രങ്ങൾ (Natural Sites):
1. കാസിരംഗ ദേശീയോദ്യാനം (അസം)
2. മാനസ് വന്യജീവി സങ്കേതം (അസം)
3. കിയോലാഡിയോ ദേശീയോദ്യാനം (രാജസ്ഥാൻ)
4. സുന്ദർബൻസ് ദേശീയോദ്യാനം (പശ്ചിമ ബംഗാൾ)
5. നന്ദാദേവിയും വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങളും (ഉത്തരാഖണ്ഡ്)
6. പശ്ചിമഘട്ടം (കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര)
7. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സംരക്ഷണ പ്രദേശം (ഹിമാചൽ പ്രദേശ്)
മിശ്രിത കേന്ദ്രം (Mixed Site):
1. ഖാങ്ചെൻഡ്‌സോംഗ ദേശീയോദ്യാനം (സിക്കിം)



