കൊച്ചി: രാജ്യത്തെ മുന്‍നിര നിക്ഷേപ സംവിധാനമായ അപ്‌സ്റ്റോക്‌സ് ഗുഡ് ടില്‍ ട്രിഗേഡ് ( Upstox Good Till Triggered ) സൗകര്യം ഏര്‍പ്പെടുത്തി. ഇന്‍ട്രാഡേ, ഇക്വിറ്റി ഡെലിവറി, എഫ് ആൻഡ് ഒ, കറന്‍സി ഡെറിവേറ്റീവ്സ്, കമോഡിറ്റി തുടങ്ങിയ എല്ലാ ട്രേഡിങ് മേഖലകളിലും ലക്ഷ്യവില, നഷ്ട നിയന്ത്രണം എന്നീ കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഓര്‍ഡര്‍ നല്‍കാന്‍ ഇതു സഹായിക്കും. എല്ലാ ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇന്‍ട്രാഡേ ഓര്‍ഡറുകള്‍ക്ക് ഒരു ദിവസവും ഡെലിവറി ഓര്‍ഡറുകള്‍ക്ക് 365 ദിവസവും എഫ് ആൻഡ് എയില്‍ കരാര്‍ കാലാവധിക്ക് അനുസരിച്ചും ആയിരിക്കും ഇതു നിലനില്‍ക്കുക. ഓരോ ദിവസവും ഓര്‍ഡര്‍ നല്‍കാതെ തന്നെ ഏതു വിലക്ക് വില്‍ക്കുകയും വാങ്ങുകയും ചെയ്യണമെന്ന് നിശ്ചയിക്കാന്‍ ഇത് ട്രേഡര്‍മാരേയും നിക്ഷേപകരേയും സഹായിക്കും.
തടസ്സങ്ങളില്ലാതെ നിക്ഷേപം നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് അപ്‌സ്റ്റോക്‌സ് സഹസ്ഥാപകന്‍ ശ്രീനി വിശ്വനാഥ് പറഞ്ഞു. ഒരു ഓര്‍ഡറിന്‍റെ സ്ഥിതിയെക്കുറിച്ച് തുടര്‍ച്ചയായി ആശങ്കയോടെ പരിശോധിക്കേണ്ട ആവശ്യവും ഇതോടെ ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായ ഈ സൗകര്യം ഉടന്‍ തന്നെ ഐഒഎസിലും അവതരിപ്പിക്കും.
keep reading: ക്രിപ്റ്റോ നിക്ഷേപ സംവിധാനമായ ജിയോറ്റസിന്‍റെ ഉപഭോക്താക്കള്‍ 10 ലക്ഷം കടന്നു