Ebuzz

ഗെയ്​മിങ്​ പ്രേമികൾക്ക്​ സന്തോഷ വാർത്ത; വി ഗെയിംസുമായി വൊഡാഫോണ്‍ ഐഡിയ

കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ Vodafone Idea Limited (VI) ഗെയ്​മിങ് പ്രേമികള്‍ക്കായി വി ആപ്പില്‍ പുതുതായി വി ഗെയിംസ് ലഭ്യമാക്കുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയ്​മിങ്, സ്പോര്‍ട്സ് മീഡിയ കമ്പനി നസാറ ടെക്നോളജീസുമായി ( Nazara Technologies ) ചേര്‍ന്നാണ് ഗെയ്​മിങ് ലഭ്യമാക്കുന്നത്. ഇതുവഴി വി ഉപഭോക്താക്കള്‍ക്ക് വി ഗെയിംസ് ( VI Games ) പ്ലാറ്റ്ഫോമില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ജനപ്രിയ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ളവ ആസ്വദിക്കാം.

ആക്ഷന്‍, അഡ്വഞ്ചര്‍, വിനോദം, വിദ്യാഭ്യാസം, റേസിങ്, പസില്‍, സ്പോര്‍ട്സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിൽ ഗെയിമുകളുണ്ടാകും. അന്‍ഡ്രോയ്സ്, എച്ച്.ടി.എം.എല്‍5 അധിഷ്ഠിതമായ 1200ലധികം ഗെയ്​മിങ് അനുഭവമാണ് ലഭ്യമാക്കുക.

നസാറ ടെക്നോളജീസുമായുള്ള കമ്പനിയുടെ പങ്കാളിത്തം വ​ഴി വി ആപ്പില്‍ മികച്ച ഗെയിമുകളുടെ വന്‍നിര ലഭ്യമാവുകയാണ്​. ഇത്​ വി ഉപഭോക്താക്കളുടെ ഗെയ്​മിങ് അനുഭവം ഉയത്തും. തടസ്സങ്ങളില്ലാതെ ഗെയ്​മിങ് ആസ്വദിക്കാന്‍ ഉപഭോക്​താക്കളെ വി ഗെയിംസിലേക്ക് ക്ഷണിച്ചുകൊണ്ട് വൊഡാഫോൺ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവ്നീഷ് ഖോസ്​ല വ്യക്​തമാക്കി.

ഇന്ത്യയിലെ മുഖ്യ വിനോദ മാർഗമായി മൊബൈൽ ഗെയ്​മിങ് മാറിയിട്ടുണ്ട്​. കോടിക്കണക്കിന് പേരാണ് മൊബൈല്‍ ഫോണില്‍ ഗെയ്​മിങ് ആസ്വദിക്കുന്നത്​. നസാറയുടെ ഗെയ്​മിങ് ഉള്ളടക്കം അപ്പാടെ വി ഉപഭോക്​താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നസാറ ടെക്നോളജീസ് ലിമിറ്റഡ്​ സ്ഥാപകനും ഗ്രൂപ്പ് എം.ഡിയുമായ നിതീഷ് മിറ്റര്‍സൈന്‍ പറഞ്ഞു.

മൂന്ന്​ വിഭാഗം VI Games

വി ആപ്പില്‍ പ്ലാറ്റിനം ഗെയിംസ്, ഗോള്‍ഡ് ഗെയിംസ്, ഫ്രീ ഗെയിംസ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ വി ഗെയിംസ് ലഭ്യമാകും. ഗോള്‍ഡ് ഗെയിംസില്‍ 30 ദിവസം കാലാവധിയുള്ള 30 ഗെയ്​മുകളുടെ പാക്കേജാണ്​ ഉണ്ടാവുക. ഇതിന്​ പ്രീപെയ്ഡായി 56 രൂപയും പോസ്റ്റ്പെയ്ഡായി 50 രൂപയും ഈടാക്കും. 499 രൂപയും അതിന് മുകളിലെയും പ്ലാനുകളിലുള്ള പോസ്റ്റ്പെയ്ഡ് ഉപഭോക്​താക്കള്‍ക്ക് മാസം തോറും അഞ്ച്​ സൗജന്യ ഗോള്‍ഡ് ഗെയ്​മുകള്‍ ലഭിക്കും. പ്ലാറ്റിനം ഗെയിംസിന് ഓരോ ഡൗൺലോഡിനും പോസ്റ്റ്പെയ്ഡില്‍ 25 രൂപയും പ്രീപെയ്ഡില്‍ 26 രൂപയുമാണ്​ നിരക്ക്. വി ഗെയിംസിലൂടെ എല്ലാ വി ഉപഭോക്താക്കള്‍ക്കും 250ൽ അധികം സൗജന്യ ഗെയിമുകള്‍ കൂടി ലഭിക്കുന്നതാണ്​.

(This story is published from a syndicated feed)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!