കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ Vodafone Idea Limited (VI) ഗെയ്മിങ് പ്രേമികള്‍ക്കായി വി ആപ്പില്‍ പുതുതായി വി ഗെയിംസ് ലഭ്യമാക്കുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയ്മിങ്, സ്പോര്‍ട്സ് മീഡിയ കമ്പനി നസാറ ടെക്നോളജീസുമായി ( Nazara Technologies ) ചേര്‍ന്നാണ് ഗെയ്മിങ് ലഭ്യമാക്കുന്നത്. ഇതുവഴി വി ഉപഭോക്താക്കള്‍ക്ക് വി ഗെയിംസ് ( VI Games ) പ്ലാറ്റ്ഫോമില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ജനപ്രിയ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ളവ ആസ്വദിക്കാം.
ആക്ഷന്‍, അഡ്വഞ്ചര്‍, വിനോദം, വിദ്യാഭ്യാസം, റേസിങ്, പസില്‍, സ്പോര്‍ട്സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിൽ ഗെയിമുകളുണ്ടാകും. അന്‍ഡ്രോയ്സ്, എച്ച്.ടി.എം.എല്‍5 അധിഷ്ഠിതമായ 1200ലധികം ഗെയ്മിങ് അനുഭവമാണ് ലഭ്യമാക്കുക.
നസാറ ടെക്നോളജീസുമായുള്ള കമ്പനിയുടെ പങ്കാളിത്തം വഴി വി ആപ്പില്‍ മികച്ച ഗെയിമുകളുടെ വന്‍നിര ലഭ്യമാവുകയാണ്. ഇത് വി ഉപഭോക്താക്കളുടെ ഗെയ്മിങ് അനുഭവം ഉയത്തും. തടസ്സങ്ങളില്ലാതെ ഗെയ്മിങ് ആസ്വദിക്കാന്‍ ഉപഭോക്താക്കളെ വി ഗെയിംസിലേക്ക് ക്ഷണിച്ചുകൊണ്ട് വൊഡാഫോൺ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവ്നീഷ് ഖോസ്ല വ്യക്തമാക്കി.
ഇന്ത്യയിലെ മുഖ്യ വിനോദ മാർഗമായി മൊബൈൽ ഗെയ്മിങ് മാറിയിട്ടുണ്ട്. കോടിക്കണക്കിന് പേരാണ് മൊബൈല്‍ ഫോണില്‍ ഗെയ്മിങ് ആസ്വദിക്കുന്നത്. നസാറയുടെ ഗെയ്മിങ് ഉള്ളടക്കം അപ്പാടെ വി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നസാറ ടെക്നോളജീസ് ലിമിറ്റഡ് സ്ഥാപകനും ഗ്രൂപ്പ് എം.ഡിയുമായ നിതീഷ് മിറ്റര്‍സൈന്‍ പറഞ്ഞു.
മൂന്ന് വിഭാഗം VI Games
വി ആപ്പില്‍ പ്ലാറ്റിനം ഗെയിംസ്, ഗോള്‍ഡ് ഗെയിംസ്, ഫ്രീ ഗെയിംസ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ വി ഗെയിംസ് ലഭ്യമാകും. ഗോള്‍ഡ് ഗെയിംസില്‍ 30 ദിവസം കാലാവധിയുള്ള 30 ഗെയ്മുകളുടെ പാക്കേജാണ് ഉണ്ടാവുക. ഇതിന് പ്രീപെയ്ഡായി 56 രൂപയും പോസ്റ്റ്പെയ്ഡായി 50 രൂപയും ഈടാക്കും. 499 രൂപയും അതിന് മുകളിലെയും പ്ലാനുകളിലുള്ള പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാസം തോറും അഞ്ച് സൗജന്യ ഗോള്‍ഡ് ഗെയ്മുകള് ലഭിക്കും. പ്ലാറ്റിനം ഗെയിംസിന് ഓരോ ഡൗൺലോഡിനും പോസ്റ്റ്പെയ്ഡില്‍ 25 രൂപയും പ്രീപെയ്ഡില്‍ 26 രൂപയുമാണ് നിരക്ക്. വി ഗെയിംസിലൂടെ എല്ലാ വി ഉപഭോക്താക്കള്‍ക്കും 250ൽ അധികം സൗജന്യ ഗെയിമുകള്‍ കൂടി ലഭിക്കുന്നതാണ്.
(This story is published from a syndicated feed)