Tiguan വാങ്ങുന്നവര്‍ക്ക് 3.4 ലക്ഷംവരെ കമ്പനിയുടെ വമ്പന്‍ ഓഫര്‍
ജൂണ്‍ 30നകം വാഹനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക
ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം എസ്‌യുവികളില്‍ മുന്‍നിരയിലുള്ളതാണ് ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ന്റെ ടിഗ്വാന്‍. ഫോക്‌സ് വാഗണ്‍ ഇന്ത്യ നമ്മുടെ നിരത്തുകളിലേക്കു എത്തിച്ചിരിക്കുന്ന മികച്ച സവാരി വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിന് വമ്പന്‍ ഓഫറാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 30നകം വാഹനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. 75,000 രൂപവരെ ക്യാഷ് ബെനഫിറ്റ്, ഇതേ തുകക്കുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍, ഒരു ലക്ഷം രൂപവരെ കോര്‍പറേറ്റ് ബെനഫിറ്റ്‌സ്, നാലു വര്‍ഷത്തേക്ക് 90,000 രൂപവരെ എസ് വി പി ബെനഫിറ്റ് തുടങ്ങിയ 3.4 ലക്ഷത്തിന്റെ ഞെട്ടിക്കുന്ന ഓഫറാണ് കാര്‍ പ്രേമികള്‍ക്കായി ഫോക്‌സ് വാഗണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. 35 ലക്ഷം മുതലാണ് ടിഗ്വാന്റെ എക്‌സ് ഷോറൂം വില.
ഹൈബ്രിഡ് ഓപ്ഷനും പുത്തന്‍ ഡിസൈനുമായി ടിഗ്വാന്‍ 2024 മോഡലിന് ഒരു പുതുതലമുറ അപ്പ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ഫോക്സ്വാഗണ്‍. ഒന്നാം തലമുറ മോഡലിന് സമാനമായ റൗണ്ട് & കര്‍വ്വി രൂപകല്‍പ്പനയിലേക്ക് പുതിയ തലമുറ മോഡല്‍ വീണ്ടും മടങ്ങിവന്നിരിക്കുകയാണെന്നു പറയാം. രണ്ടാം തലമുറ മോഡലില്‍ ഈ കര്‍വ്വുകള്‍ക്ക് പകരം ഷാര്‍പ്പ് ലൈനുകളായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്. പുതിയ ചിത്രങ്ങള്‍ മൂന്നാം തലമുറ ടിഗ്വാനെ കൂടുതല്‍ ഗെറ്റപ്പിലേക്കു എത്തിച്ചിട്ടുണ്ട്.
പുത്തന്‍ മോഡലിന്റെ വിശേഷങ്ങളിലേക്കു കടന്നാല്‍ ഹെഡ്ലൈറ്റുകള്‍ക്ക് ഇന്‍ഡിവിജ്വല്‍ ചേംമ്പറുകളുള്ള ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ട്രീറ്റ്‌മെന്റാണ് നല്‍കിയിരിക്കുന്നതെന്നു കാണാം. ഗ്രില്ലിന് മൂന്ന് ഹൊറിസോണ്ടല്‍ ക്രോം സ്ലാറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. റേഡിയേറ്റര്‍ എയര്‍ ഇന്‍ടേക്കിനായി ഒരു വലിയ ഓപ്പണിംഗുമുണ്ട്. ഗ്ലാസ് ഏരിയ സ്വൂപ്പിയാണ്, അതുപോലെ തന്നെ സൈഡ് ബോഡി പാനലുകളും.
മനോഹരമായ വീലുകളാണ് മറ്റൊരു ആകര്‍ഷണം. പിന്നില്‍ ഒരു ചെറിയ റൂഫ് സ്പോയിലറും ഷാര്‍ക്ക്-ഫിന്‍ ആന്റിനയും ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് ഇരു ഹെഡ്ലൈറ്റുകളും കണക്ട് ചെയ്യുന്ന ഒരു ബ്ലാക്ക് എലമെന്റ് ലഭിക്കുന്നുവെന്നത് എടുത്തു പറയേണ്ടതുണ്ട്. ഇതേ എലമെന്റ് പിന്നിലും വരുന്നു, അതോടൊപ്പം സ്‌മോക്ക്ഡ് ഇഫക്റ്റുള്ള കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. 2,681 എംഎം വീല്‍ബേസ്, മുന്‍ മോഡലിനെ അപേക്ഷിച്ച് 10 എംഎം എക്‌സ്ട്ര റിയര്‍ ലെഗ്‌റൂമും 33 ലിറ്റര്‍ കൂടുതല്‍ ബൂട്ട് സ്‌പേസും പായ്ക്ക് ചെയ്യുന്നു. പവര്‍ട്രെയിന്‍ ഓപ്ഷനുകളും വളരെ വിപുലമാണ്. 2 ഡബ്ലിയുഡി, 4 ഡബ്ലിയുഡി ചോയ്സിനൊപ്പം തെരഞ്ഞെടുക്കാന്‍ ഒന്നിലധികം പെട്രോള്‍, പിഎച്ച്ഇവി, ഡീസല്‍ ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ടിഗ്വാന്റെ ഡോര്‍ തുറന്നു അകത്തേക്കു കയറിയാല്‍ ഫോക്സ്വാഗണ്‍ തങ്ങളുടെ ഐഡി റേഞ്ചില്‍ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ജനറല്‍ ലേഔട്ട് തന്നെയാണ് ഇതിനുമുള്ളത്. ഒരു വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നത് പ്രത്യക്ഷത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
കാലാവസ്ഥ മാറ്റങ്ങള്‍ നിയന്ത്രിക്കാവുന്നത് ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ മിക്ക ഫംഗ്ഷനുകളും സെന്റര്‍ കണ്‍സോളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ടിഗ്വാന്റെ പുതിയ ഇന്റീരിയര്‍ ലേഔട്ട് ഏറെ സ്വാഗതാര്‍ഹമാണെന്നു പറയേണ്ടതുണ്ട്.
സെന്റര്‍ കണ്‍സോളില്‍ ഒരു ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേയുള്ള ഒരു റോട്ടറി ഡ്രൈവ് മോഡ് സെലക്ടര്‍ നിര്‍മാതാക്കള്‍ സജ്ജമാക്കിയിട്ടുണ്ട്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ ആധുനികവും മറ്റ് ഫോക്സ്വാഗണ്‍ മോഡലുകള്‍ക്ക് അനുസൃതവുമാണ്. ഇവി എസ്യുവിയുടെ ചില മിന്നലാട്ടങ്ങള്‍ ടിഗ്വാന്റെ പുതിയ വേഷപ്പകര്‍ച്ചയില്‍ ദര്‍ശിക്കാവുന്നതാണ്.