Expert

ഫോക്സ്‌വാഗൺ പോളോയുടെ പോരായ്​മകൾ; അഥവാ….

സെഗ്മെന്റിലെ ആരാധകരേറെയുള്ള കാറാണെങ്കിലും ചൂണ്ടിക്കാണിക്കാൻ ചില പോരായ്മകളുമുണ്ട് പോളോയ്ക്ക്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് ( hatchbacks ) കാറുകളിലൊന്നാണ് ഫോക്സ്‌വാഗൺ പോളോ ( Volkswagen polo ) . തികച്ചും ഡ്രൈവേർസ് കാറായ പോളോയുടെ ഡ്രൈവബിലിറ്റി മറികടക്കാൻ ഇന്നും തനിക്ക് എതിരാളികൾ സെഗ്​മെൻറിലില്ല.ഇതൊക്കെയായാലും തങ്ങളുടെ ഡ്രീം കാർ സ്വന്തമാക്കിയവർക്ക് ചൂണ്ടിക്കാണിക്കാൻ കുറച്ചു പോരായ്മകളും ‘പോളോ’യ്ക്കുണ്ട് ( Volkswagen polo drawbacks ). ആ പോരായ്മകളാണ് ചുവടെ ചേർത്തിട്ടുള്ളത്.

എ.ബി.എസ് സെൻസർ

ഫോക്സ് വാഗൺ പോളോയുടെ എ ബി എസ് സെൻസറുകൾ ( ABS sensors ) ഇടയ്ക്കിടെ കേട് വരുന്നതാണ് പോളോയുടെ പ്രധാനമായ പോരായ്മ. ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്നും നാലും തവണ ABS ( Antilock Breaking System ) സെൻസറുകൾ മാറ്റേണ്ടി വന്നവരുടെ എണ്ണവും അത്ര ചെറുതല്ല.

ഈയൊരു പ്രശ്നം പോളോയെ അലട്ടുമ്പോൾ ഉടമകൾക്ക് നഷ്ടമാവുന്നത് ഒരു വർഷത്തിനുള്ളിൽ തന്നെ പതിനായിരക്കണക്കിന് രൂപയാണ്. ഫോക്സ് വാഗൺ ഗ്രൂപ്പിലെ ( Volkswagen group ) തന്നെ മറ്റു കാറുകളായ വെന്‍റേക്കും ( vento ) സ്കോഡ റാപ്പിഡിനും ( Skoda rapid) ഇതേ പ്രശ്നം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉയർന്ന സർവീസ് ചെലവ്

പരിമിതമായ സർവീസ് സെന്ററുകളും ഉയർന്ന സർവീസ് ചെലവും എന്നും പോളോയെ പിന്നിലാക്കുന്ന രണ്ട് ഘടകങ്ങളാണ്.

ഇന്ത്യയിൽ കൂടുതൽ വില്പന ലക്ഷ്യമിട്ട് ഫോക്സ് വാഗൺ ഗ്രൂപ്പിന്‍റെ ‘ഇന്ത്യ 2.0’ എന്ന പദ്ധതിയിലൂടെ അവരുടെ സർവീസ് സെന്‍റുറുകളുടെയും ഷോറൂമുകളുടെയും എണ്ണവും ക്രമേണ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ലെഗ്​റൂമിൻെറ കുറവ്

പോളോ ഈ പ്രൈസ് റേഞ്ചിലെ തികഞ്ഞ ഒരു ഡ്രൈവേഴ്സ് കാറാണെങ്കിലും പിൻനിരയെക്കുറിച്ച് എന്നും കേൾക്കാനുണ്ടായിരുന്നത് കുറ്റങ്ങളായിരുന്നു. ലെഗ്റൂമിന്‍റെ കുറവും ശരാശരിയിലൊതുങ്ങുന്ന യാത്രാ സുഖവും പോളോയുടെ പിൻനിരയെ മങ്ങലേൽപ്പിച്ച രണ്ട് ഘടകങ്ങളാണ്.

പരിഷ്​കാരിയാകാനുള്ള മടി

പോളോ നിരത്തുകളിലിറങ്ങിയിട്ട് പത്തു വർഷമായെങ്കിൽ പോലും കാലാനുസൃതമായ പരിഷ്കാരങ്ങൾക്ക് ഫോക്സ് വാഗൺ ഇതുവരെ തയാറായിട്ടില്ല .ഈയൊരു പ്രശ്നം പോളോയുടെ ഇന്റീരിയർ ഡിസൈനിലും പ്രതിഫലിക്കുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള പുതിയ ഇന്‍റീരിയർ ഡിസൈൻ ഇതുവരെ പോളോയിൽ എത്തിയിട്ടില്ല.

എതിരാളികളായ ടാറ്റാ അൾട്രോസിനും ( Tata Altroz ) മാരുതി സുസുകി ബലീനോയ്ക്കും ( Maruti Suzuki Baleno ) ഒക്കെ ഇതിലും മികച്ച ഇന്‍റീരിയർ ഉണ്ടെന്നതോർക്കണം.

ഇന്‍റീരിയർ ഡിസൈനിന്‍റെ കാര്യത്തിൽ പിന്നിലാണെങ്കിലും ഇന്‍റീരിയറിന്‍റെ ക്വാളിറ്റിയുടെ കാര്യത്തിൽ പോളോ ഏതൊരു ഫോക്സ് വാഗൺ കാറുകളെയും പോലെ മുന്നിലാണെന്നതാണ് സത്യം.

ഫീചേഴ്‌സുകളുടെ കുറവ്

കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ പോളോയിൽ കൊണ്ടുവന്നിട്ടില്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് പോളോയിലെ ഫീച്ചേഴ്‌സുകളുടെ അഭാവം. താരതമ്യേനെ, സെഗ്മെന്‍റിലെ മറ്റു കാറുകകളെക്കാൾ ഫീചേഴ്‌സുകൾ കുറവും എന്നാൽ വില കൂടുതലുമാണ് പോളോയ്ക്ക്.

അതേസമയം യൂറോപ്യൻ നിർമാണ നിലവാരം, മികച്ച ഡ്രൈവബിലിറ്റി എന്നിവ വേണ്ടവർക്ക് പോളോ ഇന്നും മികച്ച ഓപ്ഷനാണ്.

7.32 ലക്ഷം രൂപ മുതൽ 11.61 ലക്ഷം വരെയാണ് പോളോയുടെ വില ( on-road )

Also read : മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ( MLM ) പണം നഷ്​ടപ്പെടാതിരിക്കാനുള്ള വഴികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!