Site icon MotorBeat

കോടമഞ്ഞിലൊളിച്ച കോടനാട്​; ഇത്​ ഊട്ടിയിലെ വേറിട്ടകാഴ്​ച

Where to stay in kodanad

കോടനാട്​ വ്യൂപോയിൻറ്​

അറ്റമില്ലാത്ത കാഴ്​ചകളുടെ നാടാണ്​ ഊട്ടി ( Ooty ). സഹ്യൻെറ മടി​ത്തട്ടിൽ നീലഗിരിയിലെ ഒരുപാട്​ സുന്ദര കാഴ്​ചകൾ നാം പലപ്പോഴായി ആസ്വദിച്ചിട്ടുണ്ടാകും. എന്നാൽ, ആ തീരാകാഴ്​ചകളുടെ അറ്റത്ത്​ കോടമഞ്ഞിൽ​ ​ ഒളിഞ്ഞിരിക്കുന്ന നാടുണ്ട്​, അതാണ്​ കോടനാട് ( Kodanad )​.

ഉദഗമണ്ഡലത്തെ വെല്ലുന്ന തണുപ്പും അഴകുമായി കോടനാട്​ സഞ്ചാരികളെ കാത്തിരിക്കുകയാണ്​. നഗരത്തി​െൻറ തിരക്കുകളും യന്ത്രവത്​കൃത ലോക​ത്തി​െൻറ ശബ്​ദങ്ങളുമൊഴിഞ്ഞ്​ പ്രകൃതിയുടെ വിരിമാറിൽ ശാന്തമായി അലിഞ്ഞുചേരാൻ ഇഷ്​ടപ്പെടുന്നവർക്കുള്ള ഡെസ്​റ്റിനേഷൻ.​

നീലഗിരിയുടെ സ്വിറ്റ്​സർലൻഡ്

നീലഗിരിയുടെ സ്വിറ്റ്​സർലൻഡ്​ എന്നറിയപ്പെടുന്ന കോത്തഗിരി പഞ്ചായത്തിലാണ് ( Kotagiri )​ കോടനാട്​. ഊട്ടിയിൽനിന്ന്​ 47 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ഈ യാത്ര തന്നെ അവിസ്​മരണീയമാണ്​​. മലമുകളിലൂടെ വളഞ്ഞുപുളഞ്ഞു​ പോകുന്ന റോഡും കുന്നിൻചെരിവുകളിലെ തേയിലത്തോട്ടങ്ങളും ബഹുവർണ നിറങ്ങളിൽ തട്ടുതട്ടായുള്ള വീടുകൾ നിറഞ്ഞ ​ഗ്രാമങ്ങളും കുളിരേകിയെത്തുന്ന കാറ്റുമെല്ലാം യാത്രക്ക്​ അകമ്പടിയേകും.

കോടനാട്​ എസ്​റ്റേറ്റ്​

കോത്തഗിരിയിൽനിന്ന്​ 15 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണാനാവുക കോടനാട്​ എസ്​റ്റേറ്റാണ് ( Kodanad estate )​. തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്​ഥതയിലുള്ളതാണ് 1600 ഏക്കർ വിശലാമായ​ ഈ എസ്​റ്റേറ്റ്​. 1990കളിലാണ്​ ഈ സ്വർഗീയ ഭൂമി​ ജയലളിത സ്വന്തമാക്കുന്നത്​. വേനൽക്കാല വസതിയായാണ്​ ഇവിടം അവർ ഉപയോഗിച്ചത്​. മുഖ്യമന്ത്രിയായിരിക്കു​േമ്പാൾ പോലും പലതവണ ഇവിടെ വന്നിട്ടുണ്ട്​.

കോടനാട്​ എസ്​റ്റേറ്റ്​

ആ സമയത്തെല്ലാം സംസ്​ഥാനത്തി​െൻറ ഭരണസിരാക്രേന്ദം കോടനാടായി മാറും. ജയലളിതയുടെ മരണശേഷം എസ്​റ്റേറ്റിൽ നടന്ന മോഷണവും തുടർന്നുണ്ടായ കൊലപാതകവുമെല്ലാം കോടനാടിനെ വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചു. മലയാളികളടക്കമുള്ള പ്രതികളാണ്​ പിന്നീട്​ അറസ്​റ്റിലായത്​.

കോടനാട്​ എസ്​റ്റേറ്റിൻെറ ഉടമസ്​ഥാവകാശം സംബന്ധിച്ച്​ ഇന്നും വിവാദങ്ങൾ ബാക്കിയാണ്​. സഞ്ചാരികൾക്ക്​ അകത്തേക്ക്​ പ്രവേശനം ഇല്ലെങ്കിലും ബംഗ്ലാവും ഡാമും ചെത്തിമിനുക്കിയ തേയിലച്ചെടികളുമെല്ലാം ദൂരെനിന്ന്​ തന്നെ കാണാം​​.

കോടനാട്​ വ്യൂപോയിൻറ്​

എസ്​റ്റേറ്റിന്​ മുന്നിലൂടെയുള്ള റോഡ്​​ കോടനാട്​ വ്യൂ പോയിൻറിലാണ് ( Kodanad viewpoint )​ അവസാനിക്കുക. റോഡ്​ മാത്രമേ ഇവിടം അവസാനിക്കുന്നുള്ളൂ. കാഴ്​ചകൾ തുടരുകയാണ്​. 5880 അടി ഉയരത്തിലുള്ള മലമുകളിൽ തമിഴ്​നാട്​ വനം വകുപ്പ്​ വാച്ച്​ടവർ ഒരുക്കിയിട്ടുണ്ട്​. ഇവിടെ നിന്നാൽ​ 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ ആസ്വദിക്കാം.

മുന്നിൽ​ രംഗസ്വാമി കൊടുമുടി തലയുയർത്തി നിൽപ്പുണ്ട്​. വലത്​ ഭാഗത്ത്​ മോയാർ നദിയും ഭവാനി സാഗർ ഡാമുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസ്സിൽ തെളിയും. മറുഭാഗത്ത്​ കർണാടകയിലെ കൃഷിയിടങ്ങളും കോത്തഗിരിയിലെ പുൽമേടുകളും നിറകാഴ്​ചയൊരുക്കുന്നു. ഇതിനെല്ലാം പുറമെ മേഘങ്ങൾ പൊതിഞ്ഞ ആകാശവും അതിന്​ താഴെ കോടമഞ്ഞുമെല്ലാം വിരുന്നെത്തു​േമ്പാൾ ആസ്വാദനം പരകോടിയായി ഉയരും.

വാച്ച്​ടവറിന്​ സമീപത്തെ കല്ല്​ പാകിയ വഴികളിലൂടെ കുളിർകാറ്റേറ്റ് തഴേക്ക്​​ നടക്കാൻ സാധിക്കും. മലഞ്ചെരുവിലെ പാറക്കൂട്ടങ്ങൾക്ക്​ മുകളിൽ​ പ്രകൃതിയോട്​ കിന്നാരം ചൊല്ലിയിരിക്കു​േമ്പാൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഭാഗ്യമുണ്ടെങ്കിൽ വന്യജീവികളെയും ഇവിടെനിന്ന്​ കാണാം. മതിവരാത്ത ഈ കാഴ്​ചകളും അനുഭവങ്ങളും കണ്ട്​ കൊതിതീർന്നില്ലെങ്കിൽ വ്യൂപോയിൻറിന്​ സമീപം തന്നെ കുറഞ്ഞചെലവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാണ്​. മഞ്ഞ്​ പൊതിയുന്ന താഴ്​വരയിൽ രാവിൻെറ നിശ്ശബ്​ദതയിൽ ഏകാന്തമായ ലോകത്ത്​ അന്തിയുറങ്ങുന്നത്​ സ്വപ്​നം കാണാത്തവർ ഉണ്ടാകുമോ. ഈ കോ​ട്ടേജുക​ളോട്​ ചേർന്നുള്ള റെസ്​റ്റോറൻറുകളിൽ ഭക്ഷണവും ലഭ്യമാണ്​. പിന്നെ ഊട്ടിയിൽനിന്ന്​ ഏറെ അകലെയാണെങ്കിലും ടവറുകൾ ഉള്ളതിനാൽ മൊബൈൽ റേഞ്ചിന്‍റെ കാര്യത്തിൽ പേടിക്കേണ്ട.

കാണേണ്ട കാഴ്​ചകൾ ( Places to visit in Kodanad )

കോടനാട്​ വ്യൂ പോയിൻറിന്​ പുറമെ തേയിലത്തോട്ടങ്ങൾക്ക്​ നടുവിലെ കാതറിൻ വെള്ളച്ചാട്ടം, രംഗസ്വാമി കൊടുമുടിയിലെ ട്രെക്കിങ്​, ഊട്ടിയുടെ മനോഹാരിത ലോകത്തിന്​​ പരിചയപ്പെടുത്തിയ ബ്രിട്ടീഷുകാരനായ ജോൺ സുള്ളിവ​െൻറ ( John Sullivan ) സ്​മാരകം എന്നിവയും കോത്തഗിരിയിലെ സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രങ്ങളാണ്​.

എങ്ങനെയൊത്താം ( How to reach kodanad )

ഊട്ടിയിൽനിന്ന്​ 47 കിലോമീറ്റർ ദൂരമുണ്ട്​ കോടനാട്​ വ്യൂ പോയിൻറിലേക്ക്​. കോത്തഗിരി റോഡിലൂടെ ദൊഡ്ഡബെട്ട, കട്ടബെട്ടു, കോത്തഗിരി വഴിയാണ്​ ഈ റൂട്ട്​.

കോയമ്പത്തൂരിൽനിന്ന് മേട്ടുപാളയം ചുരം കയറി കോത്തഗിരി വഴിയും കോടനാട്​​ എത്താം. 80 കിലോമീറ്റർ വരുന്ന ഈ റോഡും കാഴ്​ചകളാൽ സമ്പന്നമാണ്​.​

അട്ടപ്പാടി വഴി വരികയാണെങ്കിൽ 99 കിലോമീറ്റർ ദൂരമുണ്ട്​ മുള്ളിയിൽനിന്ന് മഞ്ചൂർ, കൂനൂർ വഴി​ കോടനാട്​ വ്യൂപോയിൻറിലേക്ക്​. സഞ്ചാരികൾ ഒരിക്കലും നഷ്​ടപ്പെടുത്താൻ പാടില്ലാത്ത ​റൂട്ടാണിത്​. ദൂരം അൽപ്പം കൂടുമെങ്കിലും കാഴ്​ചകളിൽ ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ റൂട്ടാണിത്​.

കൂനൂരിലും ഊട്ടിയിലും ട്രെയിനിറങ്ങിയും ഇവിടെ എത്താം. കോയമ്പത്തൂരാണ്​ അടുത്തുള്ള എയർപോർട്ട്​.

ഇവിടെ താമസിക്കാം ( where to stay in kodanad )

പ്രധാനമായും മൂന്ന്​ താമസ സ്​ഥലങ്ങളാണ്​ കോടനാട്​ ഉള്ളത്​. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണവും ഇവിടെ ലഭിക്കും. താമസത്തിന്​ വലിയ നിരക്കൊന്നും ഇവർ ഈടാക്കുന്നില്ല എന്നാണ്​ അനുഭവം.

Deccan valley view resorts and restaurant – 94420 84240, 93446 01380

Paradise peak – 9443387348

Alpas camp kodanad – 9944250353

 

Exit mobile version