DestinationTravel
Trending

ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍

കൊല്ലം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്‍ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂര്‍ നാലമ്പല തീര്‍ഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹില്‍പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹാ ക്ഷേത്രം, അരീക്കല്‍ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരക്ക് 890 രൂപ. ഇല്ലിക്കല്‍ കല്ല് -ഇലവീഴാപൂഞ്ചിറ യാത്രയും അന്നേദിവസം ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് ആരംഭിച്ച രാത്രി 10 മണിക്ക് അവസാനിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.

ജൂലൈ ആറ്, 20 ദിവസങ്ങളിലെ വാഗമണ്‍ യാത്രയ്ക്ക് 1020 രൂപയാണ് നിരക്ക്. ബസ് യാത്ര ചാര്‍ജിന് ഒപ്പം ഉച്ചഭക്ഷണം കൂടി പാക്കേജില്‍ ഉള്‍പ്പെടും. ജൂലൈ 10, 18, 30 ദിവസങ്ങളില്‍ ഗവി യാത്ര ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 1750രൂപയാണ് നിരക്ക്. പാക്കേജില്‍ അടവി കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഗൈഡ് ഫീ, ഗവി ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടും.

ജൂലൈ 12ന് മൂന്നാര്‍, പൊൻമുടി, മലരിക്കല്‍ യാത്രകളാണുള്ളത്. ഒരു ദിവസത്തെ താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം ഉള്‍പ്പടെ 2380 രൂപയാണ് നിരക്ക്. ജൂലൈ 13ന് മംഗോ മെഡോസ്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകള്‍ ഉണ്ടായിരിക്കും. മാംഗോ മെഡോസ് പ്രവേശനഫീ, രണ്ടുനേരത്തെ ഭക്ഷണം ഉള്‍പ്പെടെ 1790 രൂപയാണ് നിരക്ക്.

കന്യാകുമാരി യാത്ര രാവിലെ 4.30ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവ സന്ദര്‍ശിച്ചശേഷം കന്യാകുമാരിലെത്തി സൂര്യാസ്തമയശേഷം മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. കാസര്‍ഗോഡ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പൊലിയം തുരുത്ത് ഇക്കോ സെന്‍ററും സന്ദര്‍ശിക്കുന്ന യാത്ര ജൂലൈ 16 ന് വൈകിട്ട് ഏഴിന് കൊല്ലത്തുനിന്നും ആരംഭിക്കും. പ്രവേശന ഫീസുകള്‍ ഒരു ദിവസത്തെ ഭക്ഷണം എന്നിവ ഉള്‍പ്പടെ 3860 രൂപയാണ് നിരക്ക്.

പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളും ആറൻമുള വള്ളസദ്യയും ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ജൂലൈ 17, 28 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. 910 രൂപയാണ് നിരക്ക്.

കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശന യാത്രകള്‍ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളില്‍ കോട്ടയം നാലമ്പല യാത്രകളും ജൂലൈ 25 ന് തൃശൂര്‍ നാലമ്പല യാത്രയും ഒരുക്കിയിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടി മേഖലയില്‍ സ്ഥിതിചെയ്യുന്ന ഓക്‌സിവാലി യാത്ര ജൂലൈ 23ന് ആരംഭിക്കും. ഒരു ദിവസത്തെ ത്രീസ്റ്റാര്‍ ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെ 4480 രൂപയാണ് നിരക്ക്. ഫോണ്‍: 9747969768, 9995554409.

malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!